എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി 3 മാസമായി ചുരുക്കി; പ്രതിഷേധവുമായി സിഐടിയു
തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ (NHM) ആരോഗ്യപ്രവർത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തേക്ക് പുതുക്കിയിരുന്ന കരാർ കാലാവധി മൂന്ന് മാസമായി കുറച്ചുകൊണ്ടുള്ള ഉത്തരവ് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിലൊരിക്കൽ ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ (Performance Appraisal) നടത്തി കരാർ പുതുക്കേണ്ട സാഹചര്യമുണ്ടാകും. ഇതോടെ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം 17,000 എൻഎച്ച്എം ജീവനക്കാരാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നത്. നിപ, […]






































































































































































































































































































































































































