‘പ്രതിഛായ’ സോഷ്യൽ മീഡിയയിൽ ചർച്ച: ഉമ്മൻചാണ്ടിയുടെ ജീവിതകഥയോ? സംവിധായകന്റെ മറുപടി
കൊച്ചി: മലയാള സിനിമാലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന പുതിയ ചിത്രം ‘പ്രതിഛായ’. ചിത്രവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതകഥയാണോ എന്ന സംശയം ഉയർന്നത്. സിനിമ ട്രാക്കർമാരും ആരാധകരും പങ്കുവെക്കുന്ന ചില താരതമ്യ ചിത്രങ്ങളാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടേയും നടൻ ബാലചന്ദ്രമേനോന്റേയും ചിത്രങ്ങളും, കല്ലറയെ ഓർമ്മിപ്പിക്കുന്ന സെറ്റും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ […]

















































































































































































































































































































































































