നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർച്ച ആരോപണത്തിന് പിന്നാലെ വീണ്ടും പരീക്ഷ നടത്തും
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). മെയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി എൻടിഎ ഔദ്യോഗികമായി അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനം എടുത്തിരിക്കുന്നത്. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എൻടിഎ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക പരീക്ഷാഫീസ് ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു. […]

















































































































































































































































































































































































