ഒമാൻ തീരത്തെ കപ്പൽ ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം നടന്ന കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ കാണാതായിരുന്ന മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. പലാവു പതാകയുമായി സഞ്ചരിച്ചിരുന്ന എം.ടി. സെറ്റെബെല്ലോ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഒമാനിലെ സോഹാർ തുറമുഖത്തിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരിക്കെ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. ഡെക്ക് കേഡറ്റായ ആദിത്യ […]



















































































































































































































































































































































































































