ജൂലൈ 8, 2026
I nobody

‘ഐ നോബഡി’ ജൂലൈ 9-ന് തിയേറ്ററുകളിൽ; പൃഥ്വിരാജ്–പാർവതി ചിത്രം ബുക്കിംഗ് ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 9-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. നിരൂപക-പ്രേക്ഷക ശ്രദ്ധ നേടിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഐ നോബഡി ശ്രദ്ധ നേടുന്നുണ്ട്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് […]