ജൂൺ 26, 2026
passport

പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ല; വിദേശകാര്യ മന്ത്രാലയ വിശദീകരണത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം

ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന അന്തിമ രേഖയല്ലെന്നും അത് പ്രധാനമായും അന്തർദേശീയ യാത്രയ്ക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക യാത്രാരേഖ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഈ വിശദീകരണം നൽകിയത്. ഒരു വ്യക്തിയുടെ ദേശീയത അന്താരാഷ്ട്ര തലത്തിൽ രേഖപ്പെടുത്തുന്നതിനാണ് പാസ്‌പോർട്ട് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവായി ഇതിനെ കണക്കാക്കാനാവില്ലെന്നും അധികൃതർ അറിയിച്ചു. പാസ്‌പോർട്ടിന്റെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണെന്നും ആവശ്യമായ സാഹചര്യങ്ങളിൽ അത് തിരികെ നൽകാൻ […]