SSLC ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി ഫലം മെയ് 25ന്, ജൂൺ 1ന് പ്രവേശനോത്സവം
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾ കാത്തിരിക്കുന്ന SSLC പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന മെയ് 8 തീയതി മാറ്റിയാണ് പുതിയ തീരുമാനം. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ 1ന് സംസ്ഥാനതല പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മൂല്യനിർണയം പുരോഗമിക്കുന്നുSSLC പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കും. സംസ്ഥാനത്തെ 70-ൽ അധികം കേന്ദ്രങ്ങളിലായി 10,500 അധ്യാപകരുടെ നേതൃത്വത്തിലാണ് […]

















































































































































































































































































































































































