സിബിഎസ്ഇ പുനർമൂല്യനിർണയം: കോഎംപ്റ്റ് തുടരും; സൈബർ ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികളിൽ സ്വകാര്യ ഏജൻസിയായ കോഎംപ്റ്റ് തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുനർമൂല്യനിർണയത്തിനായി ഒഎസ്എം (OSM) പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുക. കോഎംപ്റ്റിന്റെ സെർവറുകളിൽ സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകളുടെയും അനുബന്ധ രേഖകളുടെയും വിവരങ്ങൾ സിബിഎസ്ഇയുടെ സെർവറുകളിലേക്ക് സുരക്ഷിതമായി മാറ്റിയതായും അധികൃതർ വ്യക്തമാക്കി. ഇതിനിടെ, പുനർമൂല്യനിർണയ പോർട്ടലിന് നേരെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഡൽഹി പൊലീസിൽ പരാതി നൽകി. ഡൽഹി പൊലീസിന്റെ സൈബർ വിഭാഗമായ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) […]














































































































































































































































































































































































































