ജൂലൈ 2, 2026
PSC Recruitment

പി.എസ്.സി നിയമന വിവാദം: ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക പുനഃപരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പി.എസ്.സി നിയമന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ കേരള പി.എസ്.സി തീരുമാനിച്ചു. പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാങ്ക് പട്ടിക പുനഃപരിശോധിക്കുന്നതിനും മുഴുവൻ ഉത്തരക്കടലാസുകളും വീണ്ടും മൂല്യനിർണയം ചെയ്യുന്നതിനും പി.എസ്.സി യോഗം തീരുമാനമെടുത്തു. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്കുള്ള വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയത്തിലാണ് ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. 100 മാർക്കിനുള്ള […]