ഓഗസ്റ്റ്‌ 29, 2026

പൂണെയിൽ വിഷമദ്യ ദുരന്തം; 15 പേർ മരിച്ചു, നിരവധി പേർ ചികിത്സയിൽ

മഹാരാഷ്ട്രയിലെ പൂണെയിൽ വൻ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് 15 പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഥനോൾ കലർന്ന മദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ കൂടുതലും 30നും 60നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്തതായി കണ്ടെത്തിയ യോഗേഷ് വാങ്കടെയെ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. […]