ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂല നിലപാടിലേക്ക് സർക്കാർ? ഇന്ന് മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. വിഷയത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് എൽഡിഎഫ് ഘടകക്ഷികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്. ശബരിമല വിഷയത്തിൽ ഏകോപിതമായ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ […]























































































































































































































































































































































































































