മെയ്‌ 14, 2026
Kerala reschedules school Christmas vacation

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ചീഫ് സെക്രട്ടറിയുടെ നിർണായക യോഗം, ജൂൺ 1ന് തന്നെ സ്കൂൾ തുറക്കും

ഡോ. എ ജയതിലക് അധ്യക്ഷനായുള്ള ഉന്നതതല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഭരണ, വികസന, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായിരുന്നു യോഗം വിളിച്ചുചേർത്തത്. വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പൈപ്പ്ഡ് നാചുറൽ ഗ്യാസ് (PNG) സംവിധാനത്തിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കലിനുള്ള മുന്നൊരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ തയ്യാറെടുപ്പുകൾ, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായി ചർച്ചയായത്. […]