ജൂൺ 12ന് തിയേറ്ററുകളിലേക്ക് ‘വരവ്’; ജോജു ജോർജ്–ഷാജി കൈലാസ് കൂട്ടുകെട്ടിൽ മാസ് ആക്ഷൻ വിരുന്ന്
മലയാള സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാസ് ആക്ഷൻ ചിത്രങ്ങളിലൊന്നായ ‘വരവ്’ ജൂൺ 12ന് തിയേറ്ററുകളിലെത്തും. നടൻ ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയതോടെ ചിത്രത്തിലെ ‘പോൾസൺ’ എന്ന കഥാപാത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്. കിടിലൻ ഡയലോഗുകളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ശക്തമായ പശ്ചാത്തല സംഗീതവും ചേർന്ന ട്രെയിലർ സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. ജോജു ജോർജിന്റെ കരിയറിലെ മറ്റൊരു ശക്തമായ കഥാപാത്രമായി […]














































































































































































































































































































































































