ചിക്കമഗളൂരു ശ്രീനന്ദ മരണം: അപകടമല്ലെന്ന് കുടുംബം; ദുരൂഹത ആരോപണം ശക്തം
ചിക്കമഗളൂരു / ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണം അപകടമല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ വ്യക്തമായ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് പോകാൻ സാധ്യതയില്ലെന്നും, മരണത്തിൽ ഗൂഢാലോചനയുണ്ടാകാമെന്നുമാണ് ബന്ധുക്കളുടെ സംശയം. മരണദിവസം തന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഡോഗ് സ്ക്വാഡ് പരിശോധനയ്ക്കിടെ കയറിച്ചെന്ന കടയിലെ ആളെ ചോദ്യം ചെയ്തിട്ടില്ലെന്നും, ഇയാളുടെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്–രോഹിണി ദമ്പതികളുടെ […]

















































































































































































































































































































































































