ടെലഗ്രാം നിരോധനം: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി; ഹർജിയിൽ വാദം ശക്തമാക്കി സർക്കാർ
ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ മറുപടി നൽകി. ടെലഗ്രാം പ്ലാറ്റ്ഫോം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പകർപ്പവകാശ ലംഘനങ്ങൾക്കും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾക്കും ചില സാഹചര്യങ്ങളിൽ ടെലഗ്രാം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ഐടി ആക്ടിലെ സെക്ഷൻ […]
































































































































































































































































































































































































































