‘കേരളം മാറ്റം തിരഞ്ഞെടുത്തു’; ഇനി യു.ഡി.എഫ് നയിക്കുമെന്ന് വി.ഡി. സതീശൻ
കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് കുറിച്ച തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ പുതിയ രാഷ്ട്രീയ ദിശ യു.ഡി.എഫ് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനവിധി മാറ്റത്തിനായിരുന്നുവെന്നും, അത് വ്യക്തമായ സന്ദേശത്തോടെ കേരളം രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.ഡി. സതീശൻ തന്റെ പ്രതികരണം പങ്കുവെച്ചത്.“മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്… കേരളം ജയിച്ചു… ഇനി യു.ഡി.എഫ് നയിക്കും” എന്ന വാക്കുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘തൂക്കി ടീം യു.ഡി.എഫ്’ […]














































































































































































































































































































































































