യുഎസ്–ഇറാൻ സംഘർഷം രൂക്ഷമാകുന്നു
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നതിനിടെ, പുതിയ സൈനിക നടപടികൾക്ക് പൂർണ ഉത്തരവാദിത്വം അമേരിക്കയ്ക്കാണെന്ന് ഇറാൻ ആരോപിച്ചു. വാഷിംഗ്ടൺ മുൻപ് ഒപ്പുവെച്ച ധാരണകളും കരാറുകളും ലംഘിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ ഇറാനിലെ യുഎസ് സൈനിക നടപടികളും ഇറാനിയൻ എണ്ണക്കപ്പലുകൾക്കെതിരായ ഉപരോധ നടപടികളും മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയെന്നാണ് ഇറാന്റെ ആരോപണം. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട മുൻ ധാരണകൾക്ക് തിരിച്ചടിയാണിതെന്നും തെഹ്റാൻ വിലയിരുത്തി. അതേസമയം, ഹോർമുസ് […]













































































































































































































































































































































































































































