ഏപ്രിൽ 23, 2026
Valparai accident

വാൽപ്പാറ ദുരന്തം: കണ്ണീരോടെ യാത്രാമൊഴി; ഒൻപത് പേർക്ക് അന്തിമാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ ആറു അധ്യാപകരടക്കം ഒൻപത് പേർക്ക് നാട്ടുകാർ കണ്ണീരോടെ യാത്രാമൊഴി നൽകി. മലപ്പുറം പാങ്ങ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി ആയിരങ്ങൾ ഒഴുകിയെത്തി. വികാരനിർഭരമായ അന്തരീക്ഷത്തിലാണ് അന്തിമാഞ്ജലി അർപ്പിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് ആംബുലൻസുകളിലായി ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുകയായിരുന്നു. രാവിലെ മുതൽ തന്നെ സ്കൂൾ മൈതാനത്ത് ജനക്കൂട്ടം നിറഞ്ഞിരുന്നു. ആരുടെയും നിർദ്ദേശമില്ലാതെ തന്നെ നാട്ടുകാർ നിരയായി […]