ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ഉടൻ; യാത്രാസമയം 15 മണിക്കൂറായി കുറയും
ബെംഗളൂരു: ബെംഗളൂരു – മുംബൈ റൂട്ടിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നടന്ന പുതിയ എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസായിരിക്കും ഇത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് 21 മുതൽ 23 മണിക്കൂർ വരെ വേണ്ടിവരുന്നുണ്ട്. എന്നാൽ […]


























































































































































































































































































































































































