മെയ്‌ 21, 2026
Kerala Election Campaign: UDF Launches New Slogan

വിഡി സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനം പ്രഖ്യാപിച്ചു; ധനം മുഖ്യമന്ത്രിക്ക്, ആഭ്യന്തരം ചെന്നിത്തലയ്ക്ക്

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം ദിവസമാണ് മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകൾ ചൊല്ലിയുള്ള ചർച്ചകളും അഭിപ്രായ ഭിന്നതകളും നീണ്ടതോടെയാണ് വകുപ്പ് വിഭജനം വൈകിയത്. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനിൽ കുമാറിനെ നിയമിച്ചു. മുഖ്യമന്ത്രി വിഡി സതീശൻ ധനം, പൊതുഭരണം, നിയമം, തുറമുഖം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ്, […]