വെനസ്വേലയിൽ ശക്തമായ ഭൂചലനം; വൻ നാശനഷ്ടം, മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ടുകൾ
കരാക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നിരവധി പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും അറിയുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്. തുറമുഖ നഗരമായ ലാ ഗ്വൈറ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് […]








































































































































































































































































































































































































































