മെയ്‌ 14, 2026
TVK Karur rally tragedy

വിജയ് സർക്കാരിന് വിശ്വാസവോട്ട് വിജയം; 144 അംഗങ്ങളുടെ പിന്തുണ നേടി ഭൂരിപക്ഷം തെളിയിച്ചു

വിജയ് നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ നിയമസഭയിൽ നടന്ന നിർണായക വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചു. 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ വിശ്വാസവോട്ട് നേടിയത്. സർക്കാർ രൂപീകരണത്തിന് ആവശ്യമായിരുന്ന 117 അംഗങ്ങളുടെ പിന്തുണയെക്കാൾ ഏറെ വോട്ടുകൾ നേടിയാണ് വിജയ് സർക്കാർ സഭയിൽ ശക്തമായ നിലപാട് ഉറപ്പിച്ചത്. ആദ്യഘട്ടത്തിൽ 119 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു സർക്കാർ മുന്നേറിയത്. എന്നാൽ വിശ്വാസവോട്ടെടുപ്പിനിടെ എടപ്പാടി കെ പളനിസ്വാമി പക്ഷത്തിലെ 25 വിമത എഐഎഡിഎംകെ എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തത് രാഷ്ട്രീയമായി വലിയ വഴിത്തിരിവായി. ഇതോടെ […]