വയനാട് കള്ളാടി മണ്ണിടിച്ചിൽ: മരണം ഏഴായി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് രാവിലെ മീനാക്ഷി പുഴയിൽ നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇനി ഒരാൾക്കായാണ് രക്ഷാപ്രവർത്തക സംഘം വ്യാപക തിരച്ചിൽ തുടരുന്നത്. സംഭവത്തിൽ പരിക്കേറ്റ ഏഴുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോർട്ട് സർക്കാർ ഇന്ന് […]

















































































































































































































































































































































































































































