കൊടുംചൂട് തുടരുന്നു: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മഴക്ക് സാധ്യത
കേരളത്തിൽ തുടരുന്ന കൊടും ചൂടിനിടയിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നലോടുകൂടിയ മഴ ചില ജില്ലകളിൽ അനുഭവപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്, കോട്ടയം, കൊല്ലം പോലുള്ള ജില്ലകളിൽ ഇന്ന് 38 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പുറത്ത് പോകുന്നവർക്ക് സൂര്യപ്രകാശത്തിൽ നിന്നുള്ള അപകട സാധ്യത ശ്രദ്ധിക്കണമെന്ന്, കുഞ്ഞുങ്ങളും പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും […]

















































































































































































































































































































































































