പ്രളയബാധിതർക്കൊപ്പം സർക്കാർ; അടിയന്തര സഹായവും കേന്ദ്ര ഫണ്ടും ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തിൽ ഉപജീവന മാർഗം നഷ്ടമായ വ്യാപാരികൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും, അർഹമായ ധനസഹായം ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസഹായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ […]

















































































































































































































































































































































































































































