മെയ്‌ 29, 2026
#latest news #Sports #Top News

മെസിയെ നായകനാക്കി അർജന്റീന ലോകകപ്പ് ടീം പ്രഖ്യാപിച്ചു; ഡിബാലയ്ക്ക് ഇടമില്ല

Messi

2026 ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ച ടീമിനെ ഇത്തവണയും സൂപ്പർതാരം ലയണൽ മെസി തന്നെ നയിക്കും. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളായ ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡി പോൾ എന്നിവരും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, 32 കാരനായ അറ്റാക്കർ പൗലോ ഡിബാലയ്ക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.

ആറാം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ലയണൽ മെസിയിലേക്കാണ് ലോക ഫുട്ബോൾ ആരാധകരുടെ കണ്ണുകൾ വീണ്ടും നീളുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനലിൽ ഇരട്ടഗോൾ നേടി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസി ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു.

മുന്നേറ്റനിരയിൽ മെസിക്കൊപ്പം ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ്, തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നിവരും ടീമിലുണ്ട്. യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയ ശക്തമായ സംഘവുമായാണ് അർജന്റീന ലോകകപ്പിനിറങ്ങുന്നത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു