മെസിയെ നായകനാക്കി അർജന്റീന ലോകകപ്പ് ടീം പ്രഖ്യാപിച്ചു; ഡിബാലയ്ക്ക് ഇടമില്ല
2026 ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ച ടീമിനെ ഇത്തവണയും സൂപ്പർതാരം ലയണൽ മെസി തന്നെ നയിക്കും. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളായ ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡി പോൾ എന്നിവരും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, 32 കാരനായ അറ്റാക്കർ പൗലോ ഡിബാലയ്ക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം […]
































































































































































































































































































































































































