മെയ്‌ 14, 2026
Kerala SSLC 2025

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 ശതമാനം വിജയം, മുന്നിൽ തിരുവനന്തപുരം മേഖല

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 82.50 ശതമാനം വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് ഇത്തവണയും മുന്നിലെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഇത്തവണ കുറവായതാണ് ശ്രദ്ധേയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ നടന്നത്. ആകെ 18,59,551 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. പെൺകുട്ടികളാണ് ഇത്തവണയും മികച്ച വിജയം നേടിയത്. 88.86 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം അതിനേക്കാൾ താഴെയായിരുന്നു. cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ […]