മാസപ്പടി കേസ്: ഇഡി അന്വേഷണം തടയണമെന്ന് സിഎംആർഎൽ ഹൈക്കോടതിയിൽ
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ചോദ്യം ചെയ്യാൻ ഇഡി നീങ്ങുന്നതിനിടെയാണ് പുതിയ നിയമനടപടി. ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളും ഡയറിയിലെ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 2019ൽ അവസാനിപ്പിച്ച വീണ വിജയന്റെ അബുദാബി ബാങ്ക് അക്കൗണ്ടും അന്വേഷണ പരിധിയിൽ […]
































































































































































































































































































































































































