ജൂൺ 8, 2026
Kerala High Court

മാസപ്പടി കേസ്: ഇഡി അന്വേഷണം തടയണമെന്ന് സിഎംആർഎൽ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ചോദ്യം ചെയ്യാൻ ഇഡി നീങ്ങുന്നതിനിടെയാണ് പുതിയ നിയമനടപടി. ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളും ഡയറിയിലെ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 2019ൽ അവസാനിപ്പിച്ച വീണ വിജയന്റെ അബുദാബി ബാങ്ക് അക്കൗണ്ടും അന്വേഷണ പരിധിയിൽ […]

Veena Vijayan

മാസപ്പടിക്കേസ്: ഇഡിക്ക് കുറ്റപത്രം കൈമാറും – കോടതിയുടെ അനുമതിയോടെ നീക്കം

മാസപ്പടിയുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്കു. കേസുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിന്റെ പകർപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി. ഇഡി സമർപ്പിച്ച അപേക്ഷയെ പിന്തുണച്ചാണ് കോടതി നിർദേശം നൽകിയത്. സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കാണുന്ന സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരമാണെന്നും കുറ്റപത്രത്തിൽ ലംഘിച്ചിട്ടുള്ളത് കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകൾ ആണെന്നും കോടതി വ്യക്തമാക്കി. വിചാരണയുടെ ഭാഗമായി പ്രതികളായ വീണ വിജയൻ […]