ഫൈനൽ ലാപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരം; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ, കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ നാടും നഗരവും മുഴുകി. ഇന്ന് വൈകിട്ട് ആറുവരെ മാത്രമാണ് പരസ്യപ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. അവസാന ദിനമായതിനാൽ സ്ഥാനാർത്ഥികളും നേതാക്കളും റോഡ് ഷോകളും റാലികളും നടത്തി മണ്ഡലങ്ങളിൽ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ഇന്ന് കൊട്ടിക്കലാശം നടക്കും. ബാൻഡ് മേളം, ചെണ്ടമേളം, കലാപരിപാടികൾ എന്നിവയോടെ പ്രചാരണ സമാപനം ഉത്സവമാക്കി മാറ്റുകയാണ് മുന്നണികൾ. തിരുവനന്തപുരം ഉൾപ്പെടെ വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ നേരത്തെ തന്നെ […]

















































































































































































































































































































































































