ഏപ്രിൽ 23, 2026
VD Satheesan

‘പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കും’: ആത്മവിശ്വാസത്തോടെ വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് യു.ഡി.എഫ് വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് പരാജയപ്പെടുമെന്നത് “സാങ്കൽപ്പികം” മാത്രമാണെന്നും, എങ്കിലും അങ്ങനെ സംഭവിച്ചാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ജയിക്കാൻ കഴിയുന്ന സാഹചര്യം ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞു. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ കൂട്ടായ നേതൃത്വത്തിനായിരിക്കും,” എന്ന് സതീശൻ പറഞ്ഞു. യു.ഡി.എഫിന് തിളക്കമാർന്ന വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്നതും അദ്ദേഹം തുറന്നുപറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന വിഷയങ്ങൾക്കാണ് മുൻഗണന […]