ജൂലൈ 4, 2026
Brazil World Cup

നെയ്മർ മടങ്ങിയെത്തുന്നു; സ്കോട്ട്‌ലൻഡിനെതിരെ ബ്രസീൽ ടീമിൽ ഇടം ഉറപ്പ്

  റിയോ ഡി ജനീറോ: ബ്രസീൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ സൂപ്പർ താരം നെയ്മർ ജൂനിയർ സ്കോട്ട്‌ലൻഡിനെതിരായ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കായികക്ഷമത വീണ്ടെടുക്കുന്ന ഘട്ടത്തിലായ നെയ്മർ ഉടൻ തന്നെ ടീമിന്റെ പൂർണ പരിശീലന സെഷനുകളിൽ പങ്കെടുക്കുമെന്ന് ആഞ്ചലോട്ടി അറിയിച്ചു. താരത്തിന്റെ തിരിച്ചുവരവ് ബ്രസീലിന് നിർണായക ഘട്ടത്തിൽ വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. സാന്റോസിനായി […]

Brazil World Cup

ലോകകപ്പ് തുടക്കത്തിൽ ബ്രസീലിന് തിരിച്ചടി; ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല

ഫിഫ ലോകകപ്പ് 2026-ൽ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ലെന്ന് പരിശീലകൻ കാർലോ ആൻചലോട്ടി സ്ഥിരീകരിച്ചു. പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്തതിനാലാണ് താരത്തെ ആദ്യ മത്സരത്തിനായി പരിഗണിക്കാത്തത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ മൊറോക്കോയെ നേരിടും. എന്നാൽ ടീമിന്റെ പ്രധാന ആക്രമണതാരമായ നെയ്മറുടെ അഭാവം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. 2023ന് ശേഷം ബ്രസീൽ ജഴ്സിയിൽ നെയ്മർ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. മെയ് മാസത്തിൽ വലത് കാലിന് പരിക്കേറ്റതിനെ തുടർന്ന് താരം വിശ്രമത്തിലായിരുന്നു. […]

Brazil World Cup

നെയ്മാറുമായി ബ്രസീൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചു; വിനീഷ്യസും റഫീഞ്ഞയും സ്ക്വാഡിൽ

ബ്രസീൽ: ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം നെയ്മാർ ജൂനിയറെ ഉൾപ്പെടുത്തിയാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, അലിസൺ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും ടീമിലുണ്ട്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ നെയ്മാർക്ക് ഇത് നാലാം ലോകകപ്പാണ്. 2014, 2018, 2022 ലോകകപ്പുകളിലായി 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. തുടർച്ചയായ പരിക്കിനെ തുടർന്ന് രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മാർ […]