ലോകകപ്പ് തുടക്കത്തിൽ ബ്രസീലിന് തിരിച്ചടി; ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല
ഫിഫ ലോകകപ്പ് 2026-ൽ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ലെന്ന് പരിശീലകൻ കാർലോ ആൻചലോട്ടി സ്ഥിരീകരിച്ചു. പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്തതിനാലാണ് താരത്തെ ആദ്യ മത്സരത്തിനായി പരിഗണിക്കാത്തത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ മൊറോക്കോയെ നേരിടും. എന്നാൽ ടീമിന്റെ പ്രധാന ആക്രമണതാരമായ നെയ്മറുടെ അഭാവം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. 2023ന് ശേഷം ബ്രസീൽ ജഴ്സിയിൽ നെയ്മർ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. മെയ് മാസത്തിൽ വലത് കാലിന് പരിക്കേറ്റതിനെ തുടർന്ന് താരം വിശ്രമത്തിലായിരുന്നു. […]



























































































































































































































































































































































































































