ഹിജ്റ പുതുവർഷം: യുഎഇയിൽ ജൂൺ 15ന് പൊതുഅവധി; ജീവനക്കാർക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം
ദുബായ്: യുഎഇയിലെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർക്ക് ആശ്വാസവാർത്തയായി ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഔദ്യോഗികമായി അറിയിച്ചു. തിങ്കളാഴ്ച അവധി ലഭിക്കുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാനാകും. ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിക്ക് പിന്നാലെയാണ് തിങ്കളാഴ്ചത്തെ പൊതുഅവധി വരുന്നത്. ഇതോടെ ജൂൺ 13 ശനിയാഴ്ച മുതൽ ജൂൺ 15 തിങ്കളാഴ്ച വരെ […]














































































































































































































































































































































































































