ജൂലൈ 2, 2026
UAE Social Media Ban

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; നിർണായക നീക്കവുമായി യുഎഇ

അബുദാബി: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതമായ ഡിജിറ്റൽ വളർച്ചയും ലക്ഷ്യമിട്ട് 15 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ സർക്കാർ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം, ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അനുമതിയുണ്ടാകില്ല. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. പുതിയ നിയമം അനുസരിച്ച്, കുട്ടികൾക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചും […]

Hijri New Year

ഹിജ്റ പുതുവർഷം: യുഎഇയിൽ ജൂൺ 15ന് പൊതുഅവധി; ജീവനക്കാർക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം

ദുബായ്: യുഎഇയിലെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർക്ക് ആശ്വാസവാർത്തയായി ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഔദ്യോഗികമായി അറിയിച്ചു. തിങ്കളാഴ്ച അവധി ലഭിക്കുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാനാകും. ശനി, ഞായർ ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിക്ക് പിന്നാലെയാണ് തിങ്കളാഴ്ചത്തെ പൊതുഅവധി വരുന്നത്. ഇതോടെ ജൂൺ 13 ശനിയാഴ്ച മുതൽ ജൂൺ 15 തിങ്കളാഴ്ച വരെ […]

PM Narendra Modi

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് യുഎഇയിൽ വരവേൽപ്പ്; നേരിട്ട് എത്തി സ്വീകരിച്ച് പ്രസിഡന്റ്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രത്യേക ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് അബുദാബി ആകാശപരിധിയിൽ പ്രവേശിച്ച ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് ഇരുവശങ്ങളിലുമായി യുഎഇയുടെ അത്യാധുനിക എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങളാണ് സുരക്ഷയും ആദരവും നൽകി അനുഗമിച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വേഗത്തിൽ […]