ഏപ്രിൽ 23, 2026
Sanju Samson

ഐപിഎൽ നിരാശക്കിടെ സന്തോഷം; സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദ മന്ത് പട്ടികയിൽ, ബുമ്രയും

ദുബായ്: ഐപിഎൽ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് മലയാളി താരം സഞ്ജു സാംസണിനെ തേടി വലിയ സന്തോഷവാർത്ത എത്തിയത്. ഐസിസിയുടെ മാർച്ച് മാസത്തിലെ മികച്ച താരത്തിനുള്ള (Player of the Month) ചുരുക്കപ്പട്ടികയിൽ സഞ്ജുവും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ യുവ ഓൾറൗണ്ടർ കോണർ എസ്റ്റർഹൂയിസനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. […]