കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ–ഹോങ്കോങ് മത്സരം നിശ്ചയം; ഫീസ് അടച്ച് പ്രതിസന്ധിക്ക് വിരാമം
കൊച്ചി: ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ–ഹോങ്കോങ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം മാർച്ച് 31-ന് തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചു. ജിസിഡിഎ ആവശ്യപ്പെട്ട സുരക്ഷാ നിക്ഷേപ തുക അടയ്ക്കാമെന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) ഉറപ്പിന് പിന്നാലെയാണ് മത്സരത്തിന് വഴി തെളിഞ്ഞത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ലെന്ന കാരണത്താൽ സ്റ്റേഡിയം ഉപയോഗിക്കാൻ അനുവദിക്കാത്ത ജിസിഡിഎയുടെ കടുത്ത നിലപാടാണ് മുമ്പ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇതോടെ ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ അടക്കമുള്ളവർക്ക് സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്കു പോകേണ്ടി […]

















































































































































































































































































































































































