ഏപ്രിൽ 23, 2026
Kuwait water Plant Attack

കുവൈത്തിൽ ജലശുദ്ധീകരണ പ്ലാന്റ് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഗൾഫിൽ സംഘർഷം രൂക്ഷം

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ സംഘർഷം ശക്തമാകുന്നതിനിടെ കുവൈത്തിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സർവീസ് കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇറാനിലെ തബ്റിസ് നഗരത്തിലെ പെട്രോ-കെമിക്കൽ ഫാക്ടറിയിലും ആക്രമണം റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് വാതക ചോർച്ച ഉണ്ടായതായും പ്രദേശത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതായും അറിയുന്നു. സമീപ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. […]

Israel US Joint Attack on Hezbollah Amid Gulf Conflict

ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം: ഇസ്രായേൽ–അമേരിക്ക സംയുക്ത ആക്രമണം ശക്തം

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും സംയുക്തമായി ആക്രമണം നടത്തിയതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഒരു ഉന്നത നേതാവ് കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിയിപ്പുകൾ അവഗണിച്ച് ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഇസ്രായേൽ, ഇറാഖ് എന്നിവിടങ്ങളിലായി വ്യാപകമായ ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണമുണ്ടായതായി […]