നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കർശന നടപടി; 50-ലധികം ടെലഗ്രാം ചാനലുകൾ ബ്ലോക്ക് ചെയ്തു
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയെ ചുറ്റിപ്പറ്റി തെറ്റായ വിവരങ്ങളും ചോർന്ന ചോദ്യപേപ്പർ എന്ന പേരിലുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതിനെ തുടർന്ന് 50-ലധികം ടെലഗ്രാം ചാനലുകൾ അധികൃതർ ബ്ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്, സൈബർ ക്രൈം വിഭാഗങ്ങൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-നാണ് നടക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെ […]



























































































































































































































































































































































































































