ജൂലൈ 29, 2026
Telegram Channels

രാജ്യത്തെ ലഹരിക്കടത്തിന്റെ പ്രധാന വേദിയായി ടെലിഗ്രാം; എൻസിബി റിപ്പോർട്ടിൽ ഗുരുതര മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ലഹരിമരുന്ന് വിൽപ്പനയും വിതരണവും വ്യാപിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നായി ടെലിഗ്രാം മാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തും വിൽപ്പനയും ഏകോപിപ്പിക്കുന്നതിന് ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്ന സംഘടിത ശൃംഖലകൾ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുചാനലുകളിലൂടെയും സ്വകാര്യ ഗ്രൂപ്പുകളിലൂടെയും ലഹരിവസ്തുക്കളുടെ വിവരങ്ങൾ, വില, വിതരണ മാർഗങ്ങൾ എന്നിവ പ്രചരിപ്പിച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതിയാണ് കൂടുതലായും പിന്തുടരുന്നതെന്ന് എൻസിബി വ്യക്തമാക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം ലഹരിവ്യാപാരത്തിന് പുതിയ […]

Telegram Channels

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കർശന നടപടി; 50-ലധികം ടെലഗ്രാം ചാനലുകൾ ബ്ലോക്ക് ചെയ്തു

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയെ ചുറ്റിപ്പറ്റി തെറ്റായ വിവരങ്ങളും ചോർന്ന ചോദ്യപേപ്പർ എന്ന പേരിലുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതിനെ തുടർന്ന് 50-ലധികം ടെലഗ്രാം ചാനലുകൾ അധികൃതർ ബ്ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്, സൈബർ ക്രൈം വിഭാഗങ്ങൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-നാണ് നടക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെ […]