മെയ്‌ 17, 2026
Vijay Salem Public Meeting

തമിഴ്നാട് മന്ത്രിസഭാ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിന്

ചെന്നൈ: തമിഴ്നാട്ടിലെ പുതിയ മന്ത്രിസഭയുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യും. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകളും മുഖ്യമന്ത്രിയുടെ ചുമതലയിലായിരിക്കും. മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യന് ധനവകുപ്പ് നൽകിയിട്ടുണ്ട്. ബുസി ആനന്ദ് ഗ്രാമവികസനവും ജലവിഭവ വകുപ്പും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളുടെ ചുമതല ആധവ് അർജുനയ്ക്കാണ് നൽകിയിരിക്കുന്നത്. അരുൺരാജിന് ആരോഗ്യവകുപ്പും പി വെങ്കട്ടരമണന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പും ലഭിച്ചു. […]