ജൂൺ 19, 2026
UAE Social Media Ban

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; നിർണായക നീക്കവുമായി യുഎഇ

അബുദാബി: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതമായ ഡിജിറ്റൽ വളർച്ചയും ലക്ഷ്യമിട്ട് 15 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ സർക്കാർ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം, ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അനുമതിയുണ്ടാകില്ല. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. പുതിയ നിയമം അനുസരിച്ച്, കുട്ടികൾക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചും […]