മെയ്‌ 25, 2026
#latest news #Movies

160 കോടിക്ക് ഒടിടി റൈറ്റ്‌സ്; ‘ജയിലര്‍ 2’ റിലീസിനായി കാത്ത് ആരാധകര്‍

Ranijinikanth

ചെന്നൈ: സൂപ്പര്‍താരം Rajinikanth നായകനാകുന്ന ‘ജയിലര്‍ 2’ റിലീസിന് മുമ്പേ തന്നെ വലിയ ചര്‍ച്ചയാകുന്നു. ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ വമ്പന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. Amazon Prime Video ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് വിവരം. ഏകദേശം 160 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഒടിടി കരാറുകളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Jailer 2 ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പാലക്കാട് അട്ടപ്പാടിയില്‍ പൂര്‍ത്തിയായി. കോഴിക്കോടും ചിത്രീകരണം നടന്നിട്ടുണ്ട്. മലയാളത്തിന്റെ പ്രിയതാരം Suraj Venjaramoodu ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തുന്നുവെന്നാണ് വിവരം. സെപ്റ്റംബര്‍ 10 അല്ലെങ്കില്‍ 11 ന് ചിത്രം റിലീസാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകന്‍ Nelson Dilipkumar ഒരുക്കുന്ന ചിത്രം 2023ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ‘ജയിലര്‍’യുടെ രണ്ടാം ഭാഗമാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് വീണ്ടും രജനികാന്ത് എത്തുന്നത്. ആദ്യ ഭാഗം ആഗോള ബോക്‌സ് ഓഫീസില്‍ 600 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. അതിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും ശക്തമായി.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വീണ്ടും Anirudh Ravichander ആണ്. ആദ്യ ഭാഗം പോലെ ശക്തമായ ആക്ഷന്‍ രംഗങ്ങളും മാസ് മുഹൂര്‍ത്തങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും രണ്ടാം ഭാഗമെന്നും സൂചനയുണ്ട്. അതേസമയം, മലയാളി പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് Mohanlal അവതരിപ്പിച്ച മാത്യു എന്ന ഡോണ്‍ കഥാപാത്രത്തിന്റെ തിരിച്ചുവരവിനായാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു